കല്ലമ്പലം ജംഗ്ഷനിലെ ഓട്ടോറിക്ഷാ തൊഴിലാളിയായ രാജേഷാണ് വയനാട്ടിലെ ദുരിത ബാധിധർക്ക് താൻ സ്വരൂപ്പിച്ച 10000 രൂപ വർക്കല എം എൽ എ വി. ജോയ്ക്ക് നൽകി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ പങ്കാളിയായത്..
അമ്മയോടൊപ്പം വാടക വീട്ടിൽ കഴിയുന്ന രാജേഷ്,തന്റെയും മാതാവിന്റേയും ഉപജീവനമാർഗമായ ഓട്ടോറിക്ഷയിൽ ഒരു സ്വയം സഹായ നിധി എന്ന പേരിൽ ഒരു പെട്ടി സ്ഥാപിക്കുകയും അതിൽ യാത്രക്കാർ നിക്ഷേപിക്കുന്ന തുകയോടൊപ്പം തന്റെ തുഛമായ വരുമാനത്തിൽ നിന്ന് കൂടി പണം സ്വരുക്കൂട്ടി ഒരു തുകയാകുമ്പോൾ സമൂഹത്തിലെ അശരണായവർക്കും, ഗുരുതര രോഗം ബാധിച്ച നിർദ്ദനർക്കും സാമ്പത്തിക സഹായമായി നല്കി വരികയാണ്. കഴിഞ്ഞ രണ്ട് വർഷത്തിനിടയിൽ പലർക്കും ഇത്തരത്തിൽ രാജേഷ് സഹായങ്ങൾ നല്കിയിട്ടുണ്ട്.
ഇത്തവണയും രാജേഷ് സ്വരുക്കൂട്ടിയ പണം അർഹതയുള്ള പാവങ്ങൾക്ക് സഹായിക്കാനിരിക്കെയാണ് കേരളക്കരയെ ആകെ ദുഃഖത്തിലാഴ്ത്തിയ വയനാട് ഉരുൾപാട്ടൽ ഉണ്ടായത്.
ഇത്തവണ തന്റെ കാരുണ്യ സഹായം വയനാട്ടിൽ ദുരിതത്തിലായവർക്ക് വേണ്ടി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്കാൻ ഈ യുവാവ് തീരുമാനിക്കുകയായിരുന്നു.
ഇന്ന് വൈകുന്നേരം കല്ലമ്പലത്തിലെ ഓട്ടോ സ്റ്റാൻഡിൽ വച്ച് രാജേഷ് പതിനായിരം രൂപ ജോയ് എം എൽ എക്ക് കൈമാറി..
അപ്രതീക്ഷിത പ്രകൃതി ദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ടവർക്ക് താങ്ങും തണലുമാകാൻ, സ്വന്തമായി ഒരു വീട് പോലുമില്ലാത്ത രാജേഷിനെപ്പോലുള്ളവരുടെ കരുണ വറ്റാത്ത ഈ മനസ് കൂടെയുണ്ട്.
അതാണ് നമ്മുടെ കരുത്തും കേരളത്തിന്റെ പ്രത്യേകതയും.
മാതൃകാപരമായ പ്രവർത്തികളിലൂടെ മഹത് കാര്യങ്ങൾ ചെയ്യുന്ന ഓട്ടോഡ്രൈവർ രാജേഷിനും,മകന് പിന്തുണ നല്കുന്ന രാജേഷിന്റെ മാതാവിനും എല്ലാവിധ നന്മകളും നേരുന്നു.
Social Plugin