6/recent/ticker-posts

Ad Code

aug-banner

Recent News

Copy-of-Copy-of-Yellow-Black-Modern-News-Media-New-Linked-In-Banner-20240817-194933-0000-page-0001

നാവായിക്കുളത്ത് ഹോട്ടലുകളില്‍ റെയ്ഡ്; 12 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ്


കല്ലമ്പലം : നാവായിക്കുളം മേഖലയില്‍ ഭക്ഷണ വില്‍പനശാലകളിലും സ്ഥാപനങ്ങളിലും ആരോഗ്യവിഭാഗം റെയ്ഡ്; നിരവധി സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി, നാവായിക്കുളം പ്രാഥമികാരോഗ്യകേന്ദ്രത്തിന്‍റെ നേതൃത്വത്തില്‍ ഹെല്‍ത്തി കേരള പരിശോധനയുടെ ഭാഗമായാണ് വ്യാപക റെയ്ഡ് നടത്തിയത്. പഞ്ചായത്തിലെ 12 ഭക്ഷണ വില്‍പന കേന്ദ്രങ്ങളില്‍ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥർ പരിശോധന നടത്തി. മിക്ക കടകളും ലൈസൻസ് ഇല്ലാതെയാണ് പ്രവർത്തിക്കുന്നതെന്നും ശുചിത്വം പാലിക്കുന്നില്ലെന്നും കണ്ടെത്തി. ചില ജീവനക്കാർക്ക് ഹെല്‍ത്ത് കാർഡും ഇല്ല. ഇവ പരിഹരിക്കുന്നതിന് സമയം അനുവദിച്ച്‌ ഉടമകള്‍ക്ക് നോട്ടീസ് നല്‍കി. അനുവദനീയമല്ലാത്ത പ്ലാസ്‌റ്റിക്‌ ക്യാരി ബാഗുകള്‍ പാടില്ല എന്ന കർശന നിർദേശം നല്‍കി. പുകയില ഉല്‍പന്നങ്ങളുടെ വില്‍പന നടത്തുന്നില്ല എന്ന മുന്നറിയിപ്പ് ബോർഡ് പ്രദർശിപ്പിക്കാത്ത മൂന്ന് കടകള്‍ക്ക് പിഴ ചുമത്തി. 

മാലിന്യം ശാസ്ത്രീയമായി സംസ്‌കരിക്കാത്ത കുളമടയിലെ സ്വകാര്യ ആശുപത്രിക്ക് നോട്ടീസ് നല്‍കി. മെഡിക്കല്‍ ഓഫിസർ എസ്. സുരേഷ്‌കുമാർ, ഹെല്‍ത്ത് ഇൻസ്പെക്‌ടർ കെ. ഷാ, ജൂനിയർ ഹെല്‍ത്ത് ഇൻസ്പെക്‌ടർമാരായ വൈ. റാഫി, വി. വിജീഷ്, എൻ. രാജേഷ്, വി. ലിജോ എന്നിവർ നേതൃത്വം നല്‍കി. പരിശോധന വരും ദിവസങ്ങളിലും തുടരുമെന്ന് ആരോഗ്യവിഭാഗം അറിയിച്ചു

Ad Code

Responsive Advertisement