6/recent/ticker-posts

Ad Code

aug-banner

Recent News

Copy-of-Copy-of-Yellow-Black-Modern-News-Media-New-Linked-In-Banner-20240817-194933-0000-page-0001

കേരളം ആസ്ഥാനമാക്കി വിമാന കമ്പനിയുമായി അൽഹിന്ദ്‌; കേന്ദ്രാനുമതി ലഭിച്ചതായി റിപ്പോര്‍ട്ട്


കേരളം ആസ്ഥാനമാക്കി വിമാന കമ്പനി സ്ഥാപിക്കാനൊരുങ്ങി അൽഹിന്ദ് ഗ്രൂപ്പ്. അൽഹിന്ദ് എയർ എന്ന പേരിലാണ് കമ്പനി സ്ഥാപിതമാകുക. അൽ ഹിന്ദ് എയറിന് വ്യോമയാന മന്ത്രാലയത്തിന്റെ പ്രവർത്തനാനുമതി ലഭിച്ചതായി ദേശീയ മാധ്യമമായ CNBC-TV 18റിപ്പോർട്ട് ചെയ്തു. ഈ വർഷം അവസാനത്തോടെ എയർലൈൻസ് പ്രവർത്തനം ആരംഭിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു.

മൂന്ന് എടിആർ 72 വിമാനങ്ങളുപയോഗിച്ച് ആഭ്യന്തര ആഭ്യന്തര പ്രാദേശിക കമ്യൂട്ടർ എയർലൈനായി കമ്പനി ആരംഭിക്കാനാണ് പദ്ധതി. ആഭ്യന്തര രംഗത്ത് ചുവടുറപ്പിച്ച ശേഷം അന്താരാഷ്ട്ര സർവീസിലേക്കും കടക്കാനും ലക്ഷ്യമിടുന്നുണ്ട്. രണ്ട് വർഷങ്ങൾക്ക് ശേഷം ഇരുപതോളം വിമാനങ്ങൾ കമ്പനി വാങ്ങുമെന്നും റിപ്പോർട്ടിൽ പറയുന്നു.

കൊച്ചി വിമാനത്താവളം വഴിയായിരിക്കും സർവീസുകൾ പ്രവർത്തിക്കുക. കൊച്ചി, തിരുവനന്തപുരം, ബെംഗളൂരു, ചെന്നൈ നഗരങ്ങളിലേക്കായിരിക്കും തുടക്കത്തിൽ സർവീസുണ്ടാവുക. 30 വർഷത്തിലധികമായി ഇന്ത്യയിലും വിദേശത്തും ട്രാവൽ ടൂറിസം രംഗത്ത് പ്രവർത്തിക്കുന്ന കമ്പനിയാണ് അൽഹിന്ദ്. ഇരുപതിനായിരം കോടിയിൽ പരം വിറ്റുവരവും ഇന്ത്യയിലും വിദേശത്തുമായി 130-ൽ കൂടുതൽ ഓഫീസുകളും കമ്പനിക്കുണ്ട്. നിരവധി എയർലൈനുകളുടെ ജനറൽ സെയിൽസ് ഏജന്റ് കൂടിയാണ് അൽഹിന്ദ് ഗ്രൂപ്പ്.




Ad Code

Responsive Advertisement