6/recent/ticker-posts

Ad Code

aug-banner

Recent News

Copy-of-Copy-of-Yellow-Black-Modern-News-Media-New-Linked-In-Banner-20240817-194933-0000-page-0001

ദേശീയപാതയിൽ വെയിലൂർ ജംക്‌ഷന് സമീപത്ത് നടന്ന വാഹനാപകടത്തിൽ കാർ യാത്രികരായ 2 പേർക്ക് പരുക്ക്.

 പാരിപ്പള്ളി സ്വദേശികളായ ശ്രുതി, ശ്രാവൺ എന്നിവർക്കാണ് പരുക്കേറ്റത്. ഇവർ എടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. ഇന്നലെ ഉച്ചയ്ക്ക് 12.30 നായിരുന്നു സംഭവം. തിരുവനന്തപുരം ഭാഗത്തേക്ക് പോയ കെഎസ്ആർടിസി ബസിൻ്റെ പിറകു വശം പിന്നിലൂടെ വരികയായിരുന്ന പിക്അപ്പിൽ ഇടിച്ച് നിയന്ത്രണം തെറ്റി മറിയുകയും പിക്‌അപ്പിൻ്റെ പിറകിൽ വന്ന കാറിൽ ഇടിക്കുകയും ചെയ്‌തു. മറ്റാർക്കും പരുക്കുകളില്ല. അപകടത്തെ തുടർന്ന് ദേശീയപാതയിൽ ഗതാഗത തടസ്സം ഉണ്ടായി. പൊലീസും ഫയർ ഫോഴ്‌സും സ്‌ഥലത്തെത്തി വാഹനങ്ങൾ റോഡിൽ നിന്ന് നീക്കിയതോടെ ഗതാഗത തടസ്സം ഒഴിവായി. രണ്ട് ദിവസം മുൻപ് ദേശീയപാതയിൽ തോട്ടക്കാട് പാലത്തിന് സമീപം കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് കാർ യാത്രക്കാരിക്ക് പരുക്കേറ്റിരുന്നു. കെഎസ്‌ആർടിസി ബസുകളുടെ അമിത വേഗവും ഓവർടേക്കിങും ആണ് മിക്ക അപകടങ്ങൾക്കും കാരണമെന്ന് നാട്ടുകാരും വ്യാപാരികളും ചൂണ്ടിക്കാട്ടുന്നു.

Ad Code

Responsive Advertisement