6/recent/ticker-posts

Ad Code

aug-banner

Recent News

Copy-of-Copy-of-Yellow-Black-Modern-News-Media-New-Linked-In-Banner-20240817-194933-0000-page-0001

തിരിച്ചറിഞ്ഞില്ല... ഒരു മാസം മുൻപ് ഷാർജയിൽ മരണപെട്ട നാവായിക്കുളം സ്വദേശിയുടെ മൃതദേഹം മോർച്ചറിയിൽ

ദുബായ് : കല്ലമ്പലം നാവായികുളം അരുൺ വിലാസത്തിൽ ഗോപാല കൃഷ്ണൻ - പദ്മിനി അമ്മ ദമ്പതികളുടെ മകൻ അരുൺ (39)ആണ് ഷാർജയിൽ മരണപ്പെട്ടത്. ഒരുമാസം മുമ്പ് മരണപ്പെട്ട അരുണിന്റെ മൃതദേഹം ഷാർജ കുവൈറ്റ് ഹോസ്പിറ്റൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു.ഒരു മാസമായിട്ടും ബന്ധുക്കൾ അന്വേഷിച്ച് വരാത്തതിനെ തുടർന്ന് മൃതദേഹം നാളെ സംസ്കരിക്കാൻ ഇരിക്കുകയായിരുന്നു. ഇന്ത്യൻ കോൺസുലേറ്റ് അധികൃതർ കെഎംസിസി മുഖേന നടത്തിയ അന്വേഷണത്തിലാണ് അരുണിന്റെ നാട്ടിലെ ബന്ധുക്കളെ കണ്ടെത്തി വിവരം അറിയിച്ചത്. വിവരമറിഞ്ഞു അരുണിന്റെ സുഹൃത്തുക്കളും ബന്ധുക്കളും ഷാർജ കുവൈറ്റ്‌ ഹോസ്പിറ്റലിൽ എത്തിയിട്ടുണ്ട്. ഇദ്ദേഹം ഏറെ നാളായി വീട്ടുകാരുമായിട്ടോ സുഹൃത്തുകളുമായോ യാതൊരു ബന്ധവുമില്ലായിരുന്നു.എങ്ങനെ മരിച്ചു എന്നത് അറിവായിട്ടില്ല. അവിവാഹിതനാണ് മരണപ്പെട്ട അരുൺ.മൃതദേഹം നാട്ടിൽ എത്തിക്കാൻ ഉള്ള നടപടികൾ പുരോഗമിക്കുന്നു.

പ്രാദേശിക വാർത്തകൾ അറിയാനായി വാട്ട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകു

https://chat.whatsapp.com/G8HPH92eY1YIaxxrAt9sbc

Ad Code

Responsive Advertisement