കല്ലമ്പലം:ചിന്ദ്രനല്ലൂർ - മേൽപേരൂർ ക്ഷേത്രം റോഡ് തകർന്ന് തരിപ്പണമായി.മടവൂർ പഞ്ചായത്തിന്റെയും നഗരൂർ പഞ്ചായത്തിന്റെയും അതിർത്തി പങ്കിടുന്ന പ്രസ്‌തുത റോഡിനിരുവശവും ഉള്ള നൂറോളം കുടുംബങ്ങൾ ഈ റോഡിനെയാണ് ആശ്രയിക്കുന്നത്.നിരവധി വാഹനങ്ങളാണ് നിത്യേന ഇതുവഴി കടന്നുപോകുന്നത്. നിലവിലെ അവസ്ഥയിൽ കാൽനടയാത്രപോലും ദുഷ്ക്കരമാണ്.ഓട്ടോ പോലും ഇതുവഴി സവാരി പോകില്ല.ഇരുചക്രവാഹനങ്ങൾ അപകടത്തിൽപ്പെടുന്നത് പതിവാണ്.റോഡിന്റെ അറ്റകുറ്റപ്പണികൾ നടന്നത് 7 കൊല്ലങ്ങൾക്ക് മുൻപാണ്.വാട്ടർ അതോർട്ടിയുടെ പൈപ്പുകൾ ഇടുന്നതിനുവേങ്ങി റോഡ് നീളെയും കുറുകെയും കീറി മുറിച്ചതോടെയാണ് റോഡ് പൂർണ്ണമായും തകർന്ന് അപകടാവസ്ഥയിലായത്.
Social Plugin