വർക്കല: വർക്കല നഗരസഭ ഉദ്യോഗസ്ഥൻ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ. കല്ലമ്പലം ചേന്നൻകോട് സ്വദേശിയായ മണിലാലി(55)നെയാണ് കുടുംബ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. ആത്മഹത്യ ചെയ്യാനുള്ള കാരണമോ മറ്റ് വിശദാംശങ്ങളോ ലഭ്യമായിട്ടില്ല. രണ്ട് ദിവസമായി മണിലാൽ ലീവിലായിരുന്നു. ഭാര്യയും ഒരു മകളുമുണ്ട്. കല്ലമ്പലം പോലീസ് സ്ഥലത്തെത്തി ഇൻക്വിസ്റ്റ് നടപടികൾ സ്വീകരിച്ച ശേഷം മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി വർക്കല താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
Social Plugin