6/recent/ticker-posts

Ad Code

aug-banner

Recent News

Copy-of-Copy-of-Yellow-Black-Modern-News-Media-New-Linked-In-Banner-20240817-194933-0000-page-0001

രാഷ്ട്രത്തിന്റെ അഖണ്ഡത കാത്തു സംരക്ഷിക്കണം : എം.ഖുത്തുബ്

  

കല്ലമ്പലം : രാജ്യത്തിൻ്റെ അഖണ്ഡത കാത്തു സംരക്ഷിക്കുകയും സമത്വവും സാഹോദര്യവും സഹവർത്തിത്വവും ഊട്ടിയുറപ്പിക്കുകയും ചെയ്യുന്നതിന് സ്വാതന്ത്ര്യദിനം പ്രേരകമാകണമെന്ന് നവകേരളം കൾചറൽ ഫോറം സംസ്ഥാന പ്രസിഡൻ്റ് എം.ഖുത്തുബ് അഭിപ്രായപ്പെട്ടു. 78 മത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് നവകേരളം കൾചറൽ ഫോറം സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
രാജ്യത്തിൻ്റെ മഹിത പാരമ്പര്യമായ ഒരുമയുടേയും സ്നേഹത്തിൻ്റേയും സഹിഷ്ണുതയുടെയും ഉത്തമോദാഹരണമാണ് വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ആദ്യാവസാനം പങ്കാളികളായ ജനകീയ കൂട്ടായ്മ തെളിയിച്ചത്. ഇത്തരം മഹനീയവും മാനവികവുമായ ബഹുസ്വര സമീപനം സ്വീകരിക്കുമെന്ന പ്രതിജ്ഞ സ്വാതന്ത്ര്യദിനത്തിൽ നാം ഏറ്റെടുക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വയനാട് ദുരന്തത്തിൽ ജീവൻ പൊലിഞ്ഞവർക്കും പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവർക്കുമായി മൗന പ്രാർത്ഥന നടത്തി. 
     നവകേരളം കൾച്ചറൽ ഫോറം വൈസ് പ്രസിഡന്റ് അഡ്വ. മുബാറക്ക് റാവുത്തർ അധ്യക്ഷത വഹിച്ചു. എഴുത്തുകാരനും കലാസാഹിത്യ പ്രവർത്തക ക്ഷേമസമിതി സംസ്ഥാന സെക്രട്ടറിയുമായ വടശ്ശേരിക്കോണം പ്രസന്നൻ സ്വാതന്ത്ര്യദിന സന്ദേശം നൽകി.
       ചലച്ചിത്ര സീരിയൽ നടൻ ഞെക്കാട് രാജ്, സാഹിത്യകാരൻ എം ടി വിശ്വതിലകൻ, ചിത്രകാരൻ പ്രകാശ് ഞെക്കാട്, കവി പ്രസേന സിന്ധു, സംഘമിത്ര സംസ്ഥാന കൺവീനർ വള്ളക്കടവ് സുബൈർ, കൾച്ചറൽ ഫോറം ഓർഗനൈസിങ്‌ സെക്രട്ടറി വർക്കല മോഹൻദാസ്, സെക്രട്ടറി മടവൂർ രാധാകൃഷ്ണൻ എന്നിവർ ആശംസകൾ അർപ്പിച്ചു.
  

Ad Code

Responsive Advertisement