കിളിമാനൂർ ബ്ലോക്ക് പഞ്ചായത്തും മടവൂർ ഗ്രാമപഞ്ചായത്തും സംയുക്തമായി നടപ്പിലാക്കുന്ന ഓണക്കാല പൂകൃഷി പദ്ധതി യുടെ പഞ്ചായത്ത് തല വിളവെടുപ്പ് ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. ബി. പി. മുരളി നിർവഹിച്ചു. പഞ്ചായത്തിലെ വിവിധ വാർഡുകളിലായി പത്തേക്കർ സ്ഥലത്താണ് പൂകൃഷി നടപ്പിലാക്കുന്നത്. ഗ്രാമപഞ്ചായത്ത്, കൃഷി വകുപ്പ്, തൊഴിലുറപ്പ്, കുടുംബശ്രീ, ഹരിത കേരളം മിഷൻ എന്നിവയുടെ പങ്കാളിത്തത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. മടവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീ എം. ബിജു കുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് റസിയ ബി എം,ബ്ലോക്ക് പഞ്ചായത്ത് അംഗം അഫ്സൽ എസ് ആർ, മറ്റ് പഞ്ചായത്ത് അംഗങ്ങൾ ശ്രീ എസ് എം റാഫി,ശ്രീമതി ഹസീന, ശ്രീമതി ഇന്ദു രാജീവ്, സിമി സതീഷ്, സുജീന മക്തൂം, കൃഷി ഓഫീസർ ആശ ബി നായർ, സിഡിഎസ് പ്രതിനിധികൾ, MGNREGS AE ശ്രീ ഇജാസ്, ഓവർസിയർമാരായ ശ്രീ രാജേഷ്, ശ്രീ പ്രതീഷ്, കുടുംബശ്രീ,തൊഴിലുറപ്പ് അംഗങ്ങൾ, കാര്ഷിക വികസന സമിതി അംഗങ്ങൾ,പാടശേഖരസമിതി,VFPCK,മടവൂർ കാർഷിക കൂട്ടായ്മ പ്രതിനിധികൾ,കൃഷിഭവൻ ഉദ്യോഗസ്ഥർ പങ്കെടുത്തു.തദവസരത്തിൽ മികച്ച രീതിയിൽ പൂകൃഷി ചെയ്ത കുടുംബശ്രീ അംഗങ്ങളെ ആദരിക്കുകയും ചെയ്തു
Social Plugin