ദുബായ് അവീറിലെ ജനറൽ അഡ്മിനിസ്ട്രേഷൻ സെൻ്റർ വഴിയോ മറ്റിടങ്ങളിലെ ആമർസെൻ്റർ അടക്കമുള്ള സേവനകേന്ദ്രങ്ങൾവഴിയോയാണ് ഇളവിന് അപേക്ഷിക്കേണ്ടത്.
പാസ്പോർട്ടിന്റെ പകർപ്പും അനധികൃതമായി രാജ്യത്ത് തുടരാനിടയായസാഹചര്യം വ്യക്തമാക്കുന്ന കത്തും അപേക്ഷയോടൊപ്പം സമർപ്പിക്കണം. മറ്റ് രേഖകളുണ്ടെങ്കിൽ അതും നൽകാം. സേവനകേന്ദ്രത്തിൽ സർവീസ് ഫീസ് മാത്രം നൽകിയാൽമതി.
പൊതുമാപ്പിന് തുല്യമായ ഇളവാണ് അധികൃതർ പ്രഖ്യാപിച്ചിരിക്കുന്നത്. ഇത്തരത്തിൽ നാട്ടിലേക്ക് മടങ്ങുന്നവർ വീണ്ടും യു.എ.ഇ.യിലേക്ക് വരാതിരിക്കാൻ ആജീവനാന്ത വിലക്ക് ഏർപ്പെടുത്തുമോയെന്നകാര്യത്തിൽ വ്യക്തതയില്ല. സന്ദർശകവിസ, ടൂറിസ്റ്റ് വിസ സംബന്ധമായ നിയമലംഘനങ്ങളുടെ കാര്യത്തിൽ ഇത് ബാധകമല്
Social Plugin