6/recent/ticker-posts

Ad Code

aug-banner

Recent News

Copy-of-Copy-of-Yellow-Black-Modern-News-Media-New-Linked-In-Banner-20240817-194933-0000-page-0001

ആറ്റിങ്ങലിൽ ഹാൾമാർക്ക് പതിച്ച മുക്കുപണ്ടം പണയം വച്ച് തട്ടിപ്പ് ; യുവതി അറസ്റ്റിൽ



ആറ്റിങ്ങലിൽ മുക്കുപണ്ടം പണയം വച്ച് പണം തട്ടിയ സംഭവത്തിൽ യുവതി അറസ്റ്റിൽ . ആറ്റിങ്ങൽ കച്ചേരി ജംഗ്ഷനിൽ പ്രവർത്തിക്കുന്ന ജെ.സി ഫിനാൻസ് എന്ന സ്ഥാപനത്തിൽ '916' അടയാളം പതിച്ച മൂന്ന് മുക്കുപണ്ട വളകൾ പണയം വെച്ച് 1.20 ലക്ഷം രൂപ തട്ടിയെടുത്തത് .മണമ്പൂർ തൊട്ടിക്കല്ല് ലക്ഷംവീട് 412ൽ റസീന ബിവിയെയാണ് (45) ആറ്റിങ്ങൽ പോലീസ് അറസ്റ്റ് ചെയ്തത്.

2023 ഒക്ടോബർ മാസത്തിലാണ് റസീന ബീവി വ്യാജ തിരിച്ചറിയൽ രേഖ നൽകി മുക്കുപണ്ടം പണയം വച്ചത്.പാറശ്ശാല സ്വദേശിനിയായ മറ്റൊരു യുവതിയുമായി ചേർന്നാണ് 916 മുദ്രയുള്ള ഇത്തരം മുക്കുപണ്ടങ്ങൾ നിർമിച്ചെടുക്കുന്നത്. ആറ്റിങ്ങൽ, കടയ്ക്കാവൂർ, ചിറയിൻകീഴ്, കല്ലമ്പലം എന്നീ പോലീസ് സ്റ്റേഷനുകളിലായി സമാന രീതിയിലുള്ള 30 കേസുകൾ യുവതിയുടെ പേരിൽ നിലവിലുണ്ടെന്ന് പോലീസ് പറഞ്ഞു. പാറശ്ശാല സ്വദേശിനിയുമായി ചേർന്നാണ് യുവതി അടങ്ങുന്ന സംഘം ഇത്തരത്തിൽ മുക്കുപണ്ടം നിർമ്മിക്കുന്നത്.

Ad Code

Responsive Advertisement