രണ്ടുപേരുടെ നില ഗുരുതരമായി തുടരുന്നു. ഇടവ തോട്ടുമുഖം സ്വദേശികളായ ആനന്ദബോസ് (19), ആദിത്യൻ(19), വർക്കല പുന്നമൂട് സ്വദേശി ജിഷ്ണു (20)എന്നിവരാണ് മരിച്ചത്. ഇടവ തോട്ടുംമുഖം സനോജ് (19) വർക്കല ജനാർദ്ധനപുരം സ്വദേശി വിഷ്ണു (19) എന്നിവർക്ക് ഗുരുതര പരിക്കേറ്റു. നിയന്ത്രണം വിട്ട വാഹനങ്ങൾ കൂട്ടിയിടിക്കുകയായിരുന്നു. വർക്കല കുരക്കണ്ണി ജംഗ്ഷന് സമീപം ഇന്നലെ രാത്രിയാണ് അപകടമുണ്ടായത്.
പരിക്കേറ്റ രണ്ടുപേരെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Social Plugin