കഴക്കൂട്ടം: അമ്മായിയമ്മയെ ഉപദ്രവിച്ച മരുമകൻ അറസ്റ്റിൽ. നിരവധി കേസുകളിൽ പ്രതിയായ തുമ്പ ,സ്റ്റേഷൻകടവ്,ശാന്തിപുരം സ്വദേശി ഓട്ടോ രാജീവ് എന്ന രാജീവാണ് (36) തുമ്പ പോലീസിന്റെ പിടിയിലായത്. 14 ഓളം ക്രിമിനൽ കേസുകളിൽ പ്രതിയാണ് രാജീവെന്ന് തുമ്പ പോലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം മദ്യലഹരിയിലെത്തിയ രാജീവ് ഭാര്യയുടെ അമ്മയെ ഉപദ്രവിക്കുകയായിരുന്നു.തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടിയ ശേഷം തുമ്പ പോലീസിൽ പരാതി നൽകുകയായിരുന്നു.പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത പോലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.തുമ്പ എസ് എച്ച് ഒ ബിനു ,എസ് ഐ ട്വിങ്കിൾ ശശി ,ഗ്രേഡ് എസ് ഐ ഷാനവാസ് ജയരാജ് എന്നിവർ അടങ്ങുന്ന സംഘമാണ് ചെയ്തത്.
Social Plugin