6/recent/ticker-posts

Ad Code

aug-banner

Recent News

Copy-of-Copy-of-Yellow-Black-Modern-News-Media-New-Linked-In-Banner-20240817-194933-0000-page-0001

മൊഴി സാഹിത്യ കൂട്ടായ്മയുടെ എട്ടാം വാർഷികം

കല്ലമ്പലം കേന്ദ്രമായി പ്രവർത്തിക്കുന്ന മൊഴി സാഹിത്യ കൂട്ടായ്മയുടെ എട്ടാം വാർഷികാത്തൊടാനുബന്ധിച്ചു മൊഴി പ്രസിദ്ധീകരിച്ചപതിനെട്ടാമത് പുസ്തകമായ മൊഴിക്കാവിതകൾ 11ന്റെ പ്രകാശനവും മൊഴി പ്രസ്സിദ്ധീകരിച്ച മറ്റു പുസ്തകങ്ങളുടെ റോയൽറ്റി വിതരണോത്ഘടനവും കവി കുരീപ്പുഴ ശ്രീകുമാർ നിർവഹിച്ചു . 

സൈഫുദ്ധീൻ കല്ലമ്പലം അധ്യക്ഷനായിരുന്നു.
ശരത്ചന്ദ്രപ്രസാദ് എക്സ് എം. എൽ. എ മുഖ്യാതിഥിയായിരുന്നു. 

കവി മതിര ബാലചന്ദ്രൻ പുസ്തകം ഏറ്റുവാങ്ങി. എ.വി. ബാഹുലേയൻ പുസ്തകം അവതരിപ്പിച്ചു.

ആനന്ദൻ കിളിമാനൂർ സ്വാഗതം പറഞ്ഞു.
കവി കുടിയേല ശ്രീകുമാർ, ശ്രീകണ്ഠൻ കല്ലമ്പലം, ഷീന രാജീവ്‌ എന്നിവർ സംസാരിച്ചു. 

ഷൈൻ ബാബു പിച്ചകശ്ശേരി നന്ദി പറഞ്ഞു. 
സദാശിവൻ പൂവത്തൂർ നയിച്ച കവിയര ങ്ങും ഇതിനു മുന്നോടിയായി നടന്നു. പ്രമുഖ കവികൾ പങ്കെടുത്തു..!

Ad Code

Responsive Advertisement