പോത്തൻകോട് മംഗലപുരം സ്റ്റേഷൻ പരിധികളിൽ കഴിഞ്ഞ ദിവസം രാത്രിയിലാണ് മൂന്നു ബൈക്കുകൾ കവർന്നത്.
പോത്തൻകോട് തച്ചപ്പള്ളിയിലെ സിയാദിൻ്റെയും മേലേവിളയിൽ പഞ്ചായത്തംഗത്തിൻ്റെയും വീട്ടിനുമുന്നിൽ വച്ചിരുന്ന രണ്ടു ബൈക്കുകൾ ഒരു ബൈക്കിലെത്തിയ മൂന്നംഗ സംഘമാണ് കടത്തിക്കൊണ്ടുപോയത്.
ഇതേ രാത്രി തന്നെ മംഗലപുരം സ്റ്റേഷൻ പരിധിയിലെ കുന്നിനകത്തെ അഭിലാഷിൻ്റെ വീട്ടിൽ നിന്നും മറ്റൊരു ബൈക്കും ഈ സംഘം കടത്തി.
വാവറയമ്പലം ആനയ്ക്കോട് സ്വദേശി ബിനോയ് (18), അണ്ടൂർകോണം തെറ്റിച്ചിറ സ്വദേശി മയൂഖ് (21) പ്രായപൂർത്തിയാകാത്ത മറ്റൊരാൾ എന്നിവരാണ് പിടിയിലായത്.
പോലീസ് CCTV ദൃശ്യങ്ങൾ പരിശോധിച്ചു വരുന്നതിനിടെ ഇവർ പെട്രോൾ പമ്പിലെത്തിയപ്പോഴാണ് പിടിയിലായത്.
ഇവർ മോഷ്ടിച്ച മൂന്നു ബൈക്കുകളും കണ്ടെത്തി
പോത്തൻകോട് മംഗലപുരം സ്റ്റേഷനുകളിലായി മൂന്നു കേസുകളാണ് രജിസ്റ്റർ ചെയ്തത്.
പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു
Social Plugin