പെരിങ്ങമ്മല കാട്ടിലക്കുഴി സ്വദേശി കാർത്തിക് (29) ആണ് മരിച്ചത്. പാലോട്-പെരിങ്ങമ്മല റോഡിലെ പാപ്പനംകോട് വെച്ച് സ്വകാര്യ ബസും ഇരുചക്ര വാഹനവും കൂട്ടിയിടിച്ചായിരുന്നു അപകടമുണ്ടായത്. ഞായറാഴ്ച രാത്രി ഏഴരയോടെയായിരുന്നു അപകടം.
അപകടത്തിൽ തലയ്ക്ക് ഗുരുതര പരിക്കേറ്റ കാർത്തിക്കിനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും രക്ഷിക്കാനായില്ല. തൃശ്ശൂർ ടെമ്പിൾ സ്റ്റേഷനിലെ പൊലിസുകാരനാണ് കാർത്തിക്.
Social Plugin