കല്ലമ്പലത്ത് ബസ് സ്കൂട്ടിയിൽ ഇടിച്ച് അപകടം. ഇരുചക്ര വാഹന യാത്രികൻ രക്ഷപ്പെട്ടത് അത്ഭുതകരമായി
വർക്കല ഭാഗത്തുനിന്നും ആറ്റിങ്ങൽ ഭാഗത്തേക്ക് പോവുകയായിരുന്ന കൃഷ്ണ എന്ന സ്വകാര്യ ബസ്സാണ് അപകടത്തിൽ പെട്ടത് ... ബസിന്റെ ഇടത് വശം മുൻഭാഗത്ത് അടിയിൽ പെട്ട സ്കൂട്ടി യാത്രികൻ ബസ്സിന്റെ അടിയിൽ കുടുങ്ങിക്കിടന്നു... ഇദ്ദേഹത്തിന്റെ കാലിന് പരിക്ക് പറ്റി ... ഇന്ന് വൈകുന്നേരം അഞ്ചരയോടെയാണ് അപകടം.
ഇതുവഴി സർവീസ് നടത്തുന്ന സ്വകാര്യ ബസ്സുകൾ ജംഗ്ഷൻ എത്തുമ്പോൾ ഹോൺ മുഴക്കി അമിത വേഗതയിൽ ചെറി പായുന്നത് സ്ഥിരം കാഴ്ചയാണത് നാട്ടുകാർ പറഞ്ഞു. മുമ്പും സമാന രീതിയിലുള്ള നിരവധി അപകടങ്ങൾ കല്ലമ്പലം ജംഗ്ഷനിൽ ഉണ്ടായിട്ടുണ്ട്.
Social Plugin