6/recent/ticker-posts

Ad Code

aug-banner

Recent News

Copy-of-Copy-of-Yellow-Black-Modern-News-Media-New-Linked-In-Banner-20240817-194933-0000-page-0001

കൊട്ടാരക്കര വീട്ടില്‍ മോഷണശ്രമം;ഗള്‍ഫിലുള്ള മകള്‍ സിസിടിവിയിലൂടെ കണ്ടു; വെള്ളംകുടി ബാബു കുടുങ്ങി


കൊട്ടാരക്കര: വീട്ടില്‍ മോഷണശ്രമം നടക്കുന്ന ദൃശ്യങ്ങള്‍ സിസിടിവി ക്യാമറയിലൂടെ കണ്ട ഗള്‍ഫിലുള്ള മകള്‍ പിതാവിനെ അറിയിച്ചതിനെ തുടര്‍ന്ന് മോഷ്ടാവ് പിടിയിലായി. വയക്കല്‍ കമ്പംകോട് മാപ്പിളവീട്ടില്‍ ജേക്കബിന്റെ വീട്ടില്‍ മോഷണം നടത്താന്‍ ശ്രമിക്കുന്നതിനിടെ മോഷ്ടാവ് വെള്ളംകുടി ബാബു(55) ആണ് അറസ്റ്റിലായത്.

ഇന്നലെ പുലര്‍ച്ച രണ്ടരയോടെ ആയിരുന്നു സംഭവം. വീട്ടുടമയായ ജേക്കബും കുടുംബത്തോടൊപ്പം വീട് പൂട്ടി ഒരു മരണവീട്ടില്‍ പോയ സമയത്തായിരുന്നു മോഷണശ്രമം. എന്നാല്‍ അടുക്കള ഭാഗത്ത് പതുങ്ങിയിരുന്ന മോഷ്ടാവിനെ ഗള്‍ഫിലുള്ള ജേക്കബിന്റെ മകള്‍ കാണുകയായിരുന്നു. ഉടന്‍ തന്നെ പിതാവിനെ ഫോണില്‍ വിളിച്ച് മകള്‍ വിവരം അറിയിക്കുകയായിരുന്നു.
വിവരം അറിഞ്ഞ ജേക്കബ് അയല്‍വാസികളെ വിവരം അറിയിച്ചു. ഈ സമയം അടുക്കള പൂട്ട് തുറക്കാന്‍ ശ്രമിക്കുകയായിരുന്നു ബാബു. എന്നാല്‍ നാട്ടുകാര്‍ വന്ന് ബാബുവിടെ പിടിക്കൂടി പൊലീസിന് കൈമാറി. നിരവധി കേസുകളില്‍ പ്രതിയാണ് പിടിയിലായ ബാബു.

Ad Code

Responsive Advertisement