6/recent/ticker-posts

Ad Code

aug-banner

Recent News

Copy-of-Copy-of-Yellow-Black-Modern-News-Media-New-Linked-In-Banner-20240817-194933-0000-page-0001

ബുധനാഴ്ചവരെ സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; ഇടുക്കിയില്‍ ഇന്ന് യെല്ലോ അലര്‍ട്ട്


തിരുവനന്തപുരം: ന്യൂനമര്‍ദ്ദവും ചക്രവാതച്ചുഴിയും സജീവമായതിനെ തുടര്‍ന്ന് സംസ്ഥാനത്ത് ബുധനാഴ്ചവരെ വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

തെക്ക്പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ശ്രീലങ്കക്ക് സമീപം രൂപപ്പെട്ട ന്യൂനമര്‍ദ്ദവും തെക്ക്കിഴക്കന്‍ അറബിക്കടലില്‍ കേരളത്തിന്റെ തെക്കന്‍ തീരത്തിന് സമീപം നിലനില്‍ക്കുന്ന ചക്രവാതച്ചുഴിയും സംസ്ഥാനത്തെ മഴ ശക്തമാകാന്‍ കാരണമായിരിക്കുകയാണ്.

ഇന്ന് ഇടുക്കി ജില്ലയില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തിങ്കള്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകള്‍ക്ക് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

മഴയ്ക്കിടെ ഇടിമിന്നലും ശക്തമായ കാറ്റും അനുഭവപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥ വകുപ്പ് നിര്‍ദേശിച്ചു

Ad Code

Responsive Advertisement