റിയാദ്– തിരുവനന്തപുരം വര്‍ക്കല സ്വദേശിയും റിയാദിലെ സാമൂഹിക രംഗത്ത് സജീവ സാന്നിധ്യവുമായിരുന്ന ചിലക്കൂര്‍ സബീന മന്‍സില്‍ ശബീര്‍ അബ്ദുല്‍ ഖാദര്‍ നജാഹി (42) റിയാദില്‍ നിര്യാതനായി. ഇന്ന് പുലര്‍ച്ചെ റബുവയിലെ താമസസ്ഥലത്ത് വെച്ചായിരുന്നു അദ്ദേഹത്തിന്റെ മരണം സംഭവിച്ചത്. ദീര്‍ഘകാലമായി റിയാദില്‍ പ്രവാസിയായിരുന്ന ശബീര്‍, ജീവകാരുണ്യ സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു. മരണാനന്തര നടപടിക്രമങ്ങള്‍ ഐസിഎഫ് വെല്‍ഫെയര്‍ സെക്രട്ടറി റസാഖ് വയല്‍ക്കരയുടെ നേതൃത്വത്തില്‍ നടന്നുവരുന്നു.
തുഫൈല്‍ എ കെ ആണ് പിതാവ്; മാതാവ് അസീമാ ബീവി. അന്‍സി എന്‍ ആണ് ഭാര്യ. ഇവര്‍ക്ക് നാലു വയസ്സുള്ള ഒരു മകനുണ്ട്.


Social Plugin