6/recent/ticker-posts

Ad Code

aug-banner

Recent News

Copy-of-Copy-of-Yellow-Black-Modern-News-Media-New-Linked-In-Banner-20240817-194933-0000-page-0001

പിതാവിന് ഒപ്പം സ്കൂട്ടറിൽ വരവേ ബൈക്കിടിച്ച് പത്താം ക്ലാസ് വിദ്യാർത്ഥിനിക്ക് ദാരുണന്ത്യം


ആര്യനാട്ട് അപകടത്തിൽ പത്താം ക്ലാസ് വിദ്യാർഥിനിക്ക് ദാരുണാന്ത്യം. ആര്യനാട്ചെറുകുളം മധു ഭവനിൽ ആൻസി (15) ആണ് മരിച്ചത്. ആര്യനാട് കണ്ണങ്കരമൊഴിക്ക് സമീപം ശനിയാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടര മണിയോടെ അപകടം.
10 ക്ലാസ് വിദ്യാർഥിനിയായ ആൻസി ക്ലാസ് കഴിഞ്ഞ് പിതാവ് ബിനീഷിനൊപ്പം വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടം. വെള്ളനാട് ഭാഗത്തുനിന്നും വന്ന ബുള്ളറ്റും ആൻസി സഞ്ചരിച്ചിരുന്ന സ്കൂട്ടറും തമ്മിൽ ഇടിക്കുകയായിരുന്നു. സ്കൂട്ടർ ഓടിച്ചിരുന്നത് പിതാവായിരുന്നു.. അപകടത്തിൽ ആൻസി സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു. ബിനീഷിനെ ഗുരുതര പരിക്കുകളോടെ തിരുവനന്തപുരം സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Ad Code

Responsive Advertisement