6/recent/ticker-posts

Ad Code

aug-banner

Recent News

Copy-of-Copy-of-Yellow-Black-Modern-News-Media-New-Linked-In-Banner-20240817-194933-0000-page-0001

കപ്പലണ്ടി തൊണ്ടയിൽ കുടുങ്ങി; ഒന്നര വയസ്സുകാരന് ദാരുണാന്ത്യം


കപ്പലണ്ടി തൊണ്ടയിൽ കുടുങ്ങി ഒന്നര വയസ്സുകാരൻ മരിച്ചു. ഊന്നുകൽ പന്നിക്കുഴി തൃക്കൂന്നമുരുപ്പ് സതി ഭവനത്തിൽ ആർ.സാജൻ, സോഫി ദമ്പതികളുടെ ഏക മകൻ എസ്.സായിയാണ് മരിച്ചത്. ഇന്നലെ 10ന് അമ്മ പാലൂട്ടുന്നതിനിടെയാണ് കുഞ്ഞ് അസ്വസ്ഥത പ്രകടിപ്പിച്ചത്.

പാൽ തൊണ്ടയിൽ കുടുങ്ങിയതാണെന്ന് കരുതി ഉടനെ കുട്ടിയെ ചെന്നീർക്കര കുടുംബാരോഗ്യ കേന്ദ്രത്തിൽ എത്തിച്ചു. സ്ഥിതി കൂടുതൽ വഷളായതോടെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പോസ്റ്റ്‌മോർട്ടം നടത്തിയപ്പോഴാണ് തൊണ്ടയിൽ കപ്പലണ്ടി കുരുങ്ങിയത് മനസ്സിലാകുന്നത്. എസ്എച്ച്ഒ ടി.കെ.വിനോദ് കൃഷ്ണന്റെ നേതൃത്വത്തിൽ മേൽനടപടികൾ സ്വീകരിച്ചു. സംസ്കാരം ഇന്ന്.

Ad Code

Responsive Advertisement