6/recent/ticker-posts

Ad Code

aug-banner

Recent News

Copy-of-Copy-of-Yellow-Black-Modern-News-Media-New-Linked-In-Banner-20240817-194933-0000-page-0001

അരൂർ-തുറവൂർ ഉയരപ്പാത നിർമ്മാണ മേഖലയിൽ ഗർഡർ പിക്കപ് വാനിന് മുകളിലേക്ക് വീണ് ഡ്രൈവർ മരിച്ചു; ഗതാഗത നിയന്ത്രണം


ആലപ്പുഴ: അരൂർ - തുറവൂർ ഉയരപ്പാത നിർമ്മാണ മേഖലയിൽ ഗർഡർ വീണ് അപകടത്തിൽ ഒരാൾ മരിച്ചു. പിക്കപ് വാനിന് മുകളിലേക്ക് ​ഗർഡർ വീഴുകയായിരുന്നു.

പിക്കപ് വാനിന്റെ ഡ്രൈവർ പത്തനംതിട്ട സ്വദേശി രാജേഷ് ആണ് മരിച്ചത്. പുലർച്ചെ രണ്ടരയോടെയാണ് അപകടം ഉണ്ടായത്.

രണ്ട് ​ഗർഡറുകളാണ് വീണത്. പിക്കപ് വാൻ ഗർഡറിന് അടിയിലാണ്. മുട്ട കൊണ്ടു പോകുന്ന പിക്കപ് വാൻ ആയിരുന്നു. രണ്ട് ​ഗർഡറുകളാണ് വീണത്. ഒന്ന് പൂർണമായും മറ്റൊന്ന് ഭാ​ഗികമായുമാണ് പതിച്ചത്. ഗർഡർ മാറ്റിയാൽ മാത്രമേ ഡ്രൈവറിനെ പുറത്ത് എടുക്കാന്‍ കഴിയൂ.ഗർഡറുകൾ സ്ഥാപിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്.

ക്രെയിനു ഉൾപ്പെടെ എത്തി പിക്കപ്പ് വാനിൽ നിന്ന് ഡ്രൈവറെ പുറത്തെടുക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്.ആലപ്പുഴയിൽ നിന്ന് എറണാകുളം ഭാഗത്തേക്ക് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. ചേർത്തല എക്സറേ ജംഗ്ഷനിൽ നിന്ന് വാഹനങ്ങൾ തിരിഞ്ഞു പോകണം

Ad Code

Responsive Advertisement