6/recent/ticker-posts

Ad Code

aug-banner

Recent News

Copy-of-Copy-of-Yellow-Black-Modern-News-Media-New-Linked-In-Banner-20240817-194933-0000-page-0001

വാടകവീട്ടിൽ പെൺവാണിഭം: കിളിമാനൂർ സ്വദേശി ഉൾപ്പെടെ മൂന്ന്പേർ അറസ്‌റ്റിൽ


തിരുവനന്തപുരം ചാല
കാലടി ദേവീനഗർ പണ്ടകശാലയിൽ വീട് വാടകയ്‌ക്ക് എടുത്ത് പെൺവാണിഭം നടത്തി വന്ന സംഘം അറസ്റ്റിൽ. കാലടി കിഴങ്ങുവിള ലെയ്‌ൻ ജി ആർ നിവാസിൽ ദീപ്തി (32), കിളിമാനൂർ മേലെ പുത്തൻ വീട്ടിൽ അനുരാജ് (32), ഊക്കോട് വേവിള നഗർ മായാ ഭവനിൽ ഉണ്ണിക്കൃഷ്ണൻ (50) എന്നിവരെയാണ് ഫോർട്ട്‌ പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരെ റിമാൻഡ്‌ ചെയ്‌തു. ഒരു മാസംമുൻപ് പുത്തൻകോട്ട സ്വദേശിയാണ്‌ വീട് വാടകയ്ക്ക് എടുത്തത്. രാപകലില്ലാതെ ആളുകളുടെ വരവ് ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ നൽകിയ പരാതിയിലാണ് നടപടി. നഗരത്തിലെ ഗുണ്ടാ സംഘങ്ങളുടെ സഹായം ഇവർക്ക് ലഭിച്ചിരുന്നു. വാട്സാപ് വഴി സ്ത്രീകളുടെ ഫോട്ടോയും തുകയുംവച്ച് ആവശ്യക്കാരെ വിളിച്ചുവരുത്തുകയാണ് ചെയ്തിരുന്നത്. ഫോർട്ട്‌ എസ്എച്ച്ഒ എസ് ബി പ്രവീൺ, അനു എസ് നായർ, സിബിൻ, ഹരികുമാർ, സുരേഷ്, ശ്രീവിശാഖ്, ശ്രീജിത്ത്‌, പ്രിയങ്ക, അഞ്ജലി എന്നിവരാണ്‌ പിടികൂടിയത്‌."

Ad Code

Responsive Advertisement