ഇനി പിടികിട്ടാനുള്ളത് വട്ടപ്പാറ സ്വദേശി അൻവർ.
പ്രതികളെ പൗഡിക്കോണത്തെ സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. കഴക്കൂട്ടം സൈബർ സിറ്റി അസിസ്റ്റന്റ് കമ്മിഷണർ എം.കെ.മുരളിയുടെ നേതൃത്വത്തിൽ വൻ പൊലീസ് സുരക്ഷയിലാണ് പ്രതികളെ എത്തിച്ചത്.
ഇന്നലെ വൈകിട്ട് 5.30ന് നടന്ന തെളിവെടുപ്പ് അരമണിക്കൂർ നീണ്ടു. തുടർന്ന് പ്രതികളെ മെഡിക്കൽ പരിശോധനയ്‌ക്കായി കൊണ്ടുപോയി. സംഭവത്തിൽ സജീറിന്റെ അളിയൻ വട്ടപ്പാറ കുറ്റ്യാണി സ്വദേശി അൻവർ ഹുസൈനാണ് ഇനി പിടിയിലാനാകാനുള്ളത്. അതേസമയം ഇയാൾ അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയിലായതായി സൂചനയുണ്ട്.
പ്രതികളായ സജീർ,രാകേഷ്,ഉണ്ണിക്കൃഷ്ണൻ എന്നിവരെ കന്യകുമാരിയിൽ നിന്നും അട്ടപ്പൊട്ട് വിനോദ് എന്ന വിനോദിനെ പാപ്പനംകോട് എസ്റ്റേറ്റിൽ നിന്നും നന്ദുലാലിനെ പൊന്നറ പാലത്തിന് സമീപത്തെ വീട്ടിൽ നിന്നുമാണ് പിടികൂടിയത്.
Social Plugin