6/recent/ticker-posts

Ad Code

aug-banner

Recent News

Copy-of-Copy-of-Yellow-Black-Modern-News-Media-New-Linked-In-Banner-20240817-194933-0000-page-0001

രാത്രികാലങ്ങളില്‍ വാഹനങ്ങളില്‍ മോഷണം; പിടിയിലായത് നിരവധി മോഷണങ്ങളിലെ പ്രതികളായ ആറ്റിങ്ങൽ സ്വദേശികൾ

 രാത്രികാലങ്ങളില്‍ വാഹനങ്ങള്‍ കേന്ദ്രീകരിച്ച് നടന്ന മോഷണ സംഘത്തിലെ രണ്ടുപേര്‍ പിടിയിലായി. തിരുവനന്തപുരം തോന്നയ്ക്കല്‍ മംഗലപുരം സമീര്‍ മന്‍സിലില്‍ സ്ഥിരതാമസവും ആറ്റിങ്ങല്‍ കോരാണിയില്‍ എ.വി മന്ദിരത്തില്‍ വാടകക്ക് താമസിച്ച് വരുന്ന ബിനു (46), തിരുവന്തപുരം തോന്നയ്ക്കല്‍ രോഹിണിയില്‍ അനീഷ് (29) എന്നിവരെയാണ് കൊട്ടാരക്കര പോലീസ് അറസ്റ്റ് ചെയ്തത്.

കൊട്ടാരക്കര ചന്തമുക്കില്‍ മുട്ടയുമായി വന്ന ലോറിയില്‍ നിന്ന് രാത്രിയില്‍ ജീവനക്കാര്‍ ഉറങ്ങിയ സമയത്ത് രണ്ട് ലക്ഷം രൂപയും ഇതേ രീതിയില്‍ ലോവര്‍ കരിക്കകത്ത് പൈനാപ്പിള്‍ ലോറിയില്‍ നിന്ന് ഒന്നര ലക്ഷം രൂപയും എഴുകോണില്‍ കന്നുകാലികളെ കൊണ്ടുവന്ന ലോറിയില്‍ നിന്നും 87000 രൂപയും മോഷണം പോയിരുന്നു. വാഹനങ്ങളില്‍ ജീവനക്കാര്‍ ഉറങ്ങുന്ന സമയത്താണ് മോഷണങ്ങളെല്ലാം നടന്നത്. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്.

Ad Code

Responsive Advertisement