6/recent/ticker-posts

Ad Code

aug-banner

Recent News

Copy-of-Copy-of-Yellow-Black-Modern-News-Media-New-Linked-In-Banner-20240817-194933-0000-page-0001

രണ്ട് കിലോയോളം കഞ്ചാവുമായി അച്ഛനും മകനുംപിടിയിൽ.


രണ്ട് കിലോയോളം കഞ്ചാവുമായി അച്ഛനും മകനും പിടിയിൽ .

കൊല്ലായാൽ UPS
സ്കൂളിന് സമീപമുള്ള മുസ്ലിയാർ മുഹമ്മദ്‌ ഹാഷിമിന്റെ വീട്ടിൽ രണ്ട് മാസമായി വാടകയ്ക്ക് താമസിക്കുന്ന ചിതറവില്ലേജിൽ കൊല്ലായിൽ കിളിതട്ട് സ്വദേശി നസീർ കുഞ്ഞ്, മകൻ അൻഷാദ് എന്നിവരെയാണ് ഡാൻസാഫ് ടീം പിടികൂടിയത്.

രണ്ട് കിലോയോളം കഞ്ചാവും 705 പാക്കറ്റ് പുകയില ഉത്പന്നങ്ങളുമായാണ് ഇവർ പിടിയിലാകുന്നത്.

         കൊല്ലായിൽ ജംഗ്ഷനിൽ കട നടത്തുന്ന നസീർ കുഞ്ഞ് ടി കട വഴിയും, അൻഷാദ് കഞ്ചാവ് ചെറു പാക്കറ്റുകളാക്കി ബൈക്കിൽ ചുറ്റി നടന്ന് വിതരണം നടത്തുന്നതായിരുന്നു ഇവരുടെ രീതി. നസീർ ചിതറ സ്റ്റേറഷനിലെ നിരവധി കോട്പ കേസിലെ പ്രതിയാണ്. അൻഷാദ് പാലോട്, ചിതറ സ്റ്റേഷനുകളിലെ കഞ്ചാവ് കേസിലെയും, അടിപിടി കേസിലെയും പ്രതിയാണ്. തമിഴ് നാട്ടിൽ നിന്നാണ് ഇവർ ഇത് വരുത്തുന്നത്.
          തിരുവനന്തപുരം രുറൽ ജില്ലാ പോലീസ് മേധാവി കിരൺ നാരായനാണ് കിട്ടിയ രഹസ്യ വിവരത്തിനെ തുടർന്ന് നെടുമങ്ങാട് Dysp അരുൺകുമാർ KS ന്റെ നിർദ്ദേശനുസരണം പാലോട് IOP അനീഷ് കുമാർ, SI ശ്രീനാഥ്, രാജൻ, ഡാൻസാഫ് SI ഷിബു, സജു, ASI സതികുമാർ, ഉമേഷ്‌ ബാബു എന്നിവരാണ് അന്വേഷണം നടത്തി ഇവരെ പിടികൂടിയതത് 

Ad Code

Responsive Advertisement