6/recent/ticker-posts

Ad Code

aug-banner

Recent News

Copy-of-Copy-of-Yellow-Black-Modern-News-Media-New-Linked-In-Banner-20240817-194933-0000-page-0001

വെള്ളനാട്ട് വയോധികയുടെ മാലപിടിച്ചു പറിച്ച പ്രതിയെ ആര്യനാട് പൊലീസും നാട്ടുകാരും ചേർന്ന് പിടികൂടി



ആറ്റിങ്ങൽ കിഴുവിലം വലുയകുന്ന് കുഴിവിള പുത്തൻ വീട്ടിൽ രാജീവ്(35)നെയാണ് പിടികൂടിയത്.വെള്ളനാട് മേപ്പാട്ടുമല പിള്ള വീട്ടിൽ രാജമ്മ ( 72) യുടെ രണ്ടര പവൻ തൂക്കം വരുന്ന സ്വർണ്ണമാലയാണ് കവർന്നത്.വെള്ളനാട് വാളിയറ മഠത്തിന് സമീപം വച്ച് ഇന്നലെ വൈകിട്ട് നാലരയോടെയായിരുന്നു സംഭവം.നല്ലപൊക്കവും വണ്ണമുള്ള കറുത്ത നിറത്തിലുള്ള ഗ്രേ കളർ ടീഷർട്ടും നീല കളർ ജീൻസും ധരിച്ച് ഒരാൾ പിടിച്ചുപറിച്ചുകൊണ്ടുപോയി എന്ന് വിവരം ലഭിച്ചത് ഉടനെ തന്നെ ആര്യനാട് പൊലീസ് സ്ഥലത്തെത്തുകയും നാട്ടുകാരും ചേർന്ന് തിരച്ചിൽ നടത്തി പ്രതിയെ പിടികൂടുകയായിരുന്നു. പരാതിക്കാക്കാരിയുടെ മൊഴി രേഖപ്പെടുത്തി പൊലീസ് കേസെടുത്തു.

Ad Code

Responsive Advertisement