6/recent/ticker-posts

Ad Code

aug-banner

Recent News

Copy-of-Copy-of-Yellow-Black-Modern-News-Media-New-Linked-In-Banner-20240817-194933-0000-page-0001

ശാസ്ത്രനാടകമത്സരത്തിൽ സംസ്ഥാനതലത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട് കടമ്പാട്ടുകോണം എസ് കെ വി ഹൈസ്കൂൾ


കല്ലമ്പലം : തിരുവനന്തപുരം റവന്യു ജില്ലാ ശാസ്ത്രനാടക മത്സരത്തിൽ ഒന്നാം സ്ഥാനം എ ഗ്രേഡും, മികച്ച നടൻ, മികച്ച നടി, മികച്ച നടി എന്നീ പുരസ്കാരങ്ങൾ നേടി കടമ്പാട്ടുകോണം എസ് കെ വി ഹൈസ്കൂൾ. പഴുത്ത മാങ്ങയിൽ എങ്ങനെ മധുരമുണ്ടാകുന്നു എന്ന ശാസ്ത്രീയ അറിവ് കഥാപാത്രങ്ങളിലൂടെ മനോഹരമാക്കിയ 'മാങ്ങയിലെ വിപ്ലവം' എന്ന നാടകമാണ് സംസ്ഥാന തലത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.

 നാടകത്തിലെ അധ്യാപക കഥാപാത്രത്തെ അനശ്വരമാക്കിയ അമൻ എൻ. എസ്. മികച്ച നടനായും വിദ്യാർഥിയായ കഥാപാത്രത്തെ ഗംഭീരമാക്കിയ ശിവപ്രിയ എസ്. മികച്ച നടിയായും തിരഞ്ഞെടുക്കപ്പെട്ടു. കഴിഞ്ഞ ദിവസം അമരവിള എൽ എം എസ് ഹയർസെക്കൻഡറി സ്കൂളിൽ വച്ചായിരുന്നു മത്സരം.

Ad Code

Responsive Advertisement