6/recent/ticker-posts

Ad Code

aug-banner

Recent News

Copy-of-Copy-of-Yellow-Black-Modern-News-Media-New-Linked-In-Banner-20240817-194933-0000-page-0001

ഇന്ന് ഉച്ചയ്ക്കുശേഷം പ്രാദേശിക അവധി; എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും ബാധകം, പരീക്ഷകൾക്ക് മാറ്റമില്ലെന്ന് തിരുവനന്തപുരം കളക്ടർ


തിരുവനന്തപുരം: വെട്ടുകാട് മാദ്രെ ദേവൂസ് ദൈവാലയത്തിലെ തിരുനാള്‍ പ്രമാണിച്ച് ഇന്ന് (നവംബര്‍14, വെള്ളിയാഴ്ച) പ്രാദേശിക അവധി പ്രഖ്യാപിച്ച് തിരുവനന്തപുരം ജില്ലാ കളക്ടർ. തിരുവനന്തപുരം, നെയ്യാറ്റിൻകര താലൂക്കുകളിൽ ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് അവധി. തിരുവനന്തപുരം, നെയ്യാറ്റിൻകര താലൂക്കുകളിലെയും, കാട്ടാക്കട താലൂക്കിലെ പത്ത് വില്ലേജുകളുടെയും പരിധിയിൽ വരുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും അവധി ബാധകമായിരിക്കും. അതേസമയം തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എല്ലാ സർക്കാർ സ്ഥാപനങ്ങളും ഇന്ന് ഉച്ചയ്ക്ക് ശേഷം പ്രവർത്തിക്കുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കിയിട്ടുണ്ട്.
മുന്‍പ് നെയ്യാറ്റിന്‍കര താലൂക്കില്‍ ഉള്‍പ്പെട്ടിരുന്നതും ഇപ്പോള്‍ കാട്ടാക്കട താലൂക്കില്‍ ഉള്ളതുമായ അമ്പൂരി, വാഴിച്ചല്‍, കള്ളിക്കാട്, ഒറ്റശേഖരമംഗലം, കീഴാറ്റൂര്‍, കുളത്തുമ്മല്‍, മാറനല്ലൂര്‍, മലയിന്‍കീഴ്, വിളവൂര്‍ക്കല്‍, വിളപ്പില്‍ എന്നീ വില്ലേജ് പരിധിയില്‍ വരുന്ന സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണെന്ന് തിരുവനന്തപുരം ജില്ലാ കളക്ടർ ആയ അനു കുമാരി ഐ.എ.എസ്‌ അറിയിച്ചു. അതേസമയം, മുൻ നിശ്ചയിച്ച പ്രകാരമുള്ള പൊതുപരീക്ഷകൾക്ക് മാറ്റമുണ്ടായിരിക്കുന്നതല്ല. തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സർക്കാർ സ്ഥാപനങ്ങൾ ഇന്ന് ഉച്ചയ്ക്ക് ശേഷം പ്രവർത്തിക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി. തിരുവനന്തപുരം, നെയ്യാറ്റിൻകര, താലൂക്കുകളിലെയും കാട്ടാക്കട താലൂക്കിലെ 10 വില്ലേജുകളുടെ പരിധിയിലെ സ്ഥാപനങ്ങളും പ്രവർത്തിക്കും. ഈ സർക്കാർ സ്ഥാപനങ്ങളെ അവധിയിൽ നിന്ന് ഒഴിവാക്കിയതായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു

Ad Code

Responsive Advertisement