6/recent/ticker-posts

Ad Code

aug-banner

Recent News

Copy-of-Copy-of-Yellow-Black-Modern-News-Media-New-Linked-In-Banner-20240817-194933-0000-page-0001

ആറ്റിങ്ങലിന്റെ ശബ്ദം നിലച്ചു.,ആറ്റിങ്ങൽ മുനിസിപ്പാലിറ്റിയിലെ സൈറൻ നിർത്താൻ കോടതി വിധി

ആറ്റിങ്ങൽ:ആറ്റിങ്ങൽ നഗരസഭയുടെ 6 പതിറ്റാണ്ടുകൾ പാഴക്കമുള്ള സൈറൺ താൽക്കാലികമായി നിർത്തിവയ്ക്കുന്നതിന് നഗരസഭ കൗൺസിൽ യോഗം തീരുമാനിച്ചു. സൈറൻ്റെ പ്രവർത്തനം നാട്ടുകാർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നതായി സ്വകാര്യ വ്യക്തി ഹൈക്കോടതിയെ സമീപിച്ചിരുന്നു ഇതിൻ്റെ അടിസ്ഥാനത്തിൽ സ്വകാര്യ വ്യക്തിയ്ക്ക് അനുകൂലമായ വിധിയെ തുടർന്നാണ് നഗര സഭ സൈറൻ നിർത്തിവെയ്ക്കാൻ തീരുമാനം എടുത്തത്.

ആറ്റിങ്ങൽ പട്ടണത്തിലെ ഏകദേശം 60 വർഷമായി ആറ്റിങ്ങൽ നിവാസികളെ ഉണർത്തുകയും ഉറക്കുകയും ചെയ്തുകൊണ്ടിരുന്ന നഗരസഭയുടെ സൈറൺ ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടുകൂടി അവസാനമായി മുഴങ്ങി. പണ്ടുകാലത്ത് വർക്കല, ചിറയിൻകീഴ്, കിളിമാനൂർ എന്നിവിടങ്ങളിൽ വരെ ഇതിന്റെ സൗണ്ട് കേൾക്കുമായിരുന്നു അത്രേ. അമ്മ തന്റെ കൊച്ചിനെ ഉറക്കുന്നതും ഉണർത്തുന്നത് പോലെയായിരുന്നു പട്ടണ നിവാസികൾക്ക് ഈ സൈറൺ കൃത്യം രാവിലെ 5 മണിക്ക് 8 മണിക്കും ഉച്ചയ്ക്ക് 1 മണിക്കും വൈകുന്നേരം 5 മണിക്കും രാത്രി 9 മണിക്കും മുടങ്ങാതെ കേൾക്കുമായിരുന്നു. ഹൈക്കോടതിയുടെ ഉത്തരവിനെ തുടർന്നാണ് നഗരസഭയിൽ ഇന്ന് ചേർന്ന് കൗൺസിൽ യോഗത്തിൽ പട്ടണത്തിലെ ജനങ്ങളുടെ വികാരവും അത്രമേൽ പ്രിയപ്പെട്ടതുമായ പ്രവർത്തനം താൽക്കാലികമായി നിർത്തിയത്.

Ad Code

Responsive Advertisement