6/recent/ticker-posts

Ad Code

aug-banner

Recent News

Copy-of-Copy-of-Yellow-Black-Modern-News-Media-New-Linked-In-Banner-20240817-194933-0000-page-0001

ഇരട്ട ന്യൂനമർദ്ദം, മഴ ശക്തിപ്പെടും വീണ്ടും മഴ വരുന്നു, അടുത്ത രണ്ട് ദിവസം മഞ്ഞ മുന്നറിയിപ്പ്

ബംഗാൾ ഉൾക്കടലിന് മുകളിലും ജാർഖണ്ഡിന് മുകളിലും ന്യൂനമർദ്ദം രൂപപ്പെട്ടതിൻ്റെ ഫലമായി സംസ്ഥാനത്ത് വീണ്ടും മഴ സാധ്യത. 14, 15 തീയതികളിൽ കേരളത്തിൽ പരക്കെയും, ഇടുക്കി ഉൾപ്പെടെയുള്ള കിഴക്കൻ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയും പ്രതീക്ഷിക്കാം.
കൊച്ചി: സംസ്ഥാനത്ത് വീണ്ടും മഴ വരുന്നു. അടുത്ത രണ്ട് ദിവസം മഴ ജാഗ്രത നിർദേശം. നാളെ 2 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.

കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് നാളെ അലർട്ട് നൽകിയിട്ടുള്ളത്. വെള്ളിയാഴ്ച പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.കേരളം കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ല. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശ്ശൂർ ജില്ലകളിലെ തീരങ്ങളിൽ കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി ഉയർന്ന തിരമാലക്ക് സാധ്യതയുണ്ട്

Ad Code

Responsive Advertisement