കല്ലമ്പലം, അയിരൂർ പോലീസ് സ്റ്റേഷൻ പരിധികളിൽ മുൻപ് എൻ.ഡി.പി.എസ് (NDPS) കേസിൽ അറസ്റ്റിലായവർക്ക് ലഹരിമരുന്ന് എത്തിച്ചിരുന്നത് ഇയാളാണെന്ന് പോലീസ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. കല്ലമ്പലം കേസിൽ റിമാൻഡിലുള്ള തസ്ലീന, മുഹമ്മദ് ഷാൻ, അയിരൂർ കേസിൽ പിടിയിലായ സതീഷ് എന്നിവർക്ക് വിൽപനയ്ക്കായി വലിയ അളവിൽ എംഡിഎംഎ നൽകിയിരുന്നത് അൻസറായിരുന്നു.
സംഭവത്തിനുശേഷം മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത് ഒളിവിലായിരുന്ന പ്രതി നാട്ടിലെത്തിയെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് നിരീക്ഷണം ശക്തമാക്കിയിരുന്നു. തുടർന്ന് ജയിലിൽ കഴിയുന്ന ഭാര്യ തസ്ലീനയെ സന്ദർശിക്കാൻ വാഹനത്തിൽ പോകുന്നതിനിടെ കല്ലമ്പലത്തുവെച്ച് ഡാൻസാഫ് സംഘം വാഹനം തടഞ്ഞു നിർത്തി ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.


Social Plugin