6/recent/ticker-posts

Ad Code

aug-banner

Recent News

Copy-of-Copy-of-Yellow-Black-Modern-News-Media-New-Linked-In-Banner-20240817-194933-0000-page-0001

കല്ലറയില്‍ ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസില്‍നിന്നു തെറിച്ചു റോഡിലേക്കു വീണ് വിദ്യാര്‍ഥിക്കു പരുക്ക്

കല്ലറയില്‍ ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസില്‍നിന്നു തെറിച്ചു റോഡിലേക്കു വീണ് വിദ്യാര്‍ഥിക്കു പരുക്ക്. കല്ലറ താപസഗിരി സ്വദേശി അല്‍ അമീനാണു (19) പരുക്കേറ്റത്. 
പഴയചന്ത ജംക്‌ഷനിൽ ഇന്നലെ രാവിലെ 9 മണിയോടെയായിരുന്നു അപകടം.

കല്ലറയില്‍ നിന്നു വെഞ്ഞാറമൂട്ടിലേക്കു പോകുകയായിരുന്ന കെ എസ് ആര്‍ ടി സി പ്രിയദര്‍ശിനി ബസില്‍നിന്നാണ് പിന്‍ഭാഗത്തെ ഡോര്‍ തുറന്ന് അല്‍ അമീന്‍ റോഡിലേക്കു തെറിച്ചുവീണത്.

വെഞ്ഞാറമൂട്ടിലെ സ്വകാര്യ ഇൻജനീയറിഗ് കോളേജിലെ വിദ്യാർത്ഥിയാണ്.


ബസില്‍ അമിതമായ തിരക്കുണ്ടായിരുന്നു. തിരക്കു മൂലമാണോ അതോ മറ്റെന്തെങ്കിലും തകരാറു കൊണ്ടാണോ ബസിന്റെ ഡോര്‍ തുറന്നുപോയതെന്നു പരിശോധിക്കുകയാണെന്ന് അധികൃതര്‍ വ്യക്തമാക്കി. പരുക്കേറ്റ വിദ്യാര്‍ഥിയെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

 തലയ്ക്കും കാലിനുമാണു പരുക്കേറ്റിരിക്കുന്നത്

Ad Code

Responsive Advertisement