കൊല്ലം സുധിയുടെ ഭാര്യ, അമ്മ, രണ്ട് മക്കള്‍ എന്നിവരാണ് നഷ്ടപരിഹാരത്തിന് അവകാശികള്‍. നീണ്ടകാലമായി കേസില്‍ പരിശോധനകളും വ്യവഹാരങ്ങളും നടന്നുവരികയായിരുന്നു. ഉത്തരവിലെ വിശദമായ വിവരങ്ങള്‍ പുറത്തുവരാനുണ്ട്.2023 ജൂണ്‍ 5-ന് തൃശ്ശൂരിലെ കൈപ്പമംഗലത്തുവെച്ചുണ്ടായ അപകടത്തിലാണ് കൊല്ലം സുധി മരിക്കുന്നത്. മൂന്ന് സഹപ്രവര്‍ത്തകര്‍ക്കൊപ്പം അദ്ദേഹം സഞ്ചരിച്ചിരുന്ന കാര്‍ പിക്കപ്പ് ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ സുധിയെ കൊടുങ്ങല്ലൂരിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു.


Social Plugin