വഞ്ചിയൂർ പുല്ലുതോട്ടം മുരളീഭവനിൽ മിഥുൻ (27) ആണ് ആക്രമണത്തിനിരയായത്.
ഒക്ടോബർ 10ന് രാത്രി ഒമ്പതുമണിയോടെ ആറ്റിങ്ങൽ മണ്ണൂർ ഭാഗത്തായിരുന്നു സംഭവം. സുഹൃത്ത് സന്ദീപിന്റെ ഭാര്യയെ മുല്ലശ്ശേരിയിലെ വീട്ടിൽ കൊണ്ടാക്കുന്നതിനായി മിഥുൻ കാറിൽ പോകുന്നതിനിടെയാണ് ആക്രമണമുണ്ടായത്.
മണ്ണൂർ ഭാഗത്തെത്തിയപ്പോൾ ആറംഗസംഘം കാർ തടഞ്ഞുനിർത്തി അസഭ്യം പറയുകയായിരുന്നു. ഇത് ചോദ്യം ചെയ്ത മിഥുന്റെ തലയ്ക്ക് പ്രതികൾ കമ്പികൊണ്ട് അടിച്ച് പരിക്കേൽപ്പിച്ചതായാണ് പരാതി.
തുടർന്ന് മിഥുൻ വിവരമറിയിച്ചതനുസരിച്ച് സ്ഥലത്തെത്തിയ സുഹൃത്തുക്കളെയും പ്രതികൾ അസഭ്യം പറഞ്ഞതായി പരാതിയിൽ പറയുന്നു. സംഘർഷത്തിനിടെ മിഥുന്റെ സ്വർണമാലയും 20,000 രൂപയും നഷ്ടപ്പെട്ടതായും പരാതിയുണ്ട്.
സംഭവത്തെത്തുടർന്ന് മിഥുൻ ആറ്റിങ്ങൽ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് മൂന്ന് പ്രതികൾ പിടിയിലായത്. കേസിൽ ഉൾപ്പെട്ട മറ്റ് പ്രതികൾക്കായി അന്വേഷണം തുടരുകയാണ്.
അറസ്റ്റിലായ പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ആറ്റിങ്ങൽ സ്റ്റേഷൻ ഹൗസ് ഓഫീസർ ശ്രീജേഷ് വി.കെ., സബ് ഇൻസ്പെക്ടർ സുദർശനൻ കെ.എസ്., എ.എസ്.ഐ. ജ്യോതിഷ് കുമാർ വി.വി., പൊലീസ് ഉദ്യോഗസ്ഥരായ നിതിൻ ഉണ്ണികൃഷ്ണൻ, അനന്ദു, അഭിജിത്ത് എന്നിവരടങ്ങിയ സംഘമാണ് അന്വേഷണം നടത്തിയത്.


Social Plugin